Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Frenzy

Alappuzha

ഗ്രാ​മ​ങ്ങ​ൾ ഫു​ട്ബോ​ൾ ല​ഹ​രി​യി​ൽ

മാ​ങ്കാം​കു​ഴി: ഗ്രാ​മ​ങ്ങ​ളി​ലെ മ​ല​യാ​ളി​യു​ടെ ഹൃ​ദ​യസ്പ​ന്ദ​ന​ങ്ങ​ൾ​ക്ക് ഇ​നി കാ​ൽ​പ​ന്തി​ന്‍റെ താ​ള​ം. കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് അ​ർ​ജ​ന്‍റീന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ ആ​രാ​ധ​ക​ർ ഗ്രാ​മ​ങ്ങ​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. വെ​ട്ടി​യാ​ർ പാ​റ​ക്കു​ള​ങ്ങ​ര, നാ​ലു​മു​ക്ക് ഇ​ര​ട്ട​പ്പ​ള്ളി​ക്കൂ​ടം ജം​ഗ്‌​ഷ​ൻ എ​ന്നീ​വി​ട​ങ്ങ​ളി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ആ​വേ​ശം വാ​നോ​ളം ഉയർത്തി.

പ​റ​ക്കു​ള​ങ്ങ​ര​യി​ലും ഇ​ര​ട്ട​പ്പ​ള്ളി​ക്കൂ​ടം ജം​ഗ്‌​ഷ​നി​ലും ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​റ​ത്തി​കാ​ട് ആ​ൽ​ത്ത​റ ജം​ഗ്‌​ഷ​ന് സ​മീ​പം പോ​ർ​ച്ചു​ഗ​ലിന്‍റെ​യും റൊ​ണാ​ൾ​ഡോ​യു​ടെ​യും കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. മാ​ങ്കാം​കു​ഴി അ​റു​നൂ​റ്റി​മം​ഗ​ലം നാ​ലു​മു​ക്ക് പാ​റ​ക്കു​ള​ങ്ങ​ര വെ​ട്ടി​യാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ർ​ജ​ന്‍റീന ആ​രാ​ധ​ക​ർ ആ​രം​ഭി​ച്ച അ​ർ​ജ​ന്‍റീന ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നും മാ​ങ്കാം​കു​ഴി വാ​ട്സ്ആ​പ് ഗ്രൂ​പ്പും സ​ജീ​വ​മാ​യി ഫു​ട​ബോ​ൾ ആ​വേ​ശം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ക​യാ​ണ്.

Latest News

Corehub Up